ആ തീരുമാനം അഭിനന്ദനാര്‍ഹമാണ്; ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച്‌ പ്രധാനമന്ത്രി

ന്യൂഡല്‍ഹി: അന്തരിച്ച അമ്മാവന്റെ ശവസംസ്‌കാരച്ചടങ്ങുകള്‍ ലളിതമാക്കി നടത്തിയ ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. കുടുംബത്തിന് അനുശോചനം അറിയിച്ചുകൊണ്ട് നടത്തിയ ട്വീറ്റിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഒമര്‍ അബ്ദുള്ള, താങ്കളെയും കുടുംബത്തെയും അനുശോചനം അറിയിക്കുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു. ദുഃഖത്തിന്റെ ഈ വേളയിലും സംസ്‌കാരച്ചടങ്ങുകള്‍ ആള്‍ക്കൂട്ടമില്ലാതെ നടത്താനുള്ള തീരുമാനം അഭിനന്ദനാര്‍ഹമാണെന്നും ഇത് കോവിഡ് 19ന് എതിരായ ഇന്ത്യയുടെ പോരാട്ടത്തിന് ശക്തിപകരുമെന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *