തിരുവനന്തപുരം : കൊറോണ വൈറസ് പശ്ചാത്തലത്തില്‍ സാമ്ബത്തികവര്‍ഷം നീട്ടിവെക്കണമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആവശ്യം ധനമന്ത്രി തോമസ് ഐസക്ക് തള്ളി . നാളെ വരെ സമര്‍പ്പിക്കുന്ന ബില്ലുകള്‍ അടുത്തമാസം 15ന് മുന്‍പ് നല്‍കുമെന്ന് മന്ത്രി പറഞ്ഞു .
2019, 20 സാമ്ബത്തിക വര്‍ഷം മൂന്ന് മാസം കൂടി നീട്ടണമെന്ന് രമേശ് ചെന്നിത്തല നേരത്തെ ആവശ്യപ്പെട്ടിരുന്നു . അംഗീകരിക്കാനില്ലെങ്കില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കാനുള്ള 2082.19 കോടി കുടിശിക നല്‍കണമെന്നും അത് അടുത്ത വര്‍ഷ പ്ലാന്‍ ഫണ്ടില്‍ വെട്ടിക്കുറക്കാന്‍ പാടില്ലെന്നും ചെന്നിത്തല പറഞ്ഞിരുന്നു . ഇതിന് പിന്നാലെയാണ് ധനമന്ത്രി പ്രതികരണവുമായി രംഗത്തെത്തിയത് .
