കൊച്ചി: വ്യാജ സന്ദേശം പ്രകടിപ്പിച്ചതില്‍ ഖേദപ്രകടനവുമായി മുന്‍ കേന്ദ്രമന്ത്രി അല്‍േഫാണ്‍സ് കണ്ണന്താനം. ലണ്ടനിലുള്ള ഇന്ത്യാക്കാരെ നാട്ടിലെത്തിക്കാനായി പ്രത്യേക വിമാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് കണ്ണന്താനം പോസ്റ്റ് ചെയ്തിരുന്നത്. ഇതിനെത്തുടര്‍ന്ന് നിരവധി പേര്‍ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടിരുന്നു. പ്രസ്തുത വാര്‍ത്ത തെറ്റാണെന്ന് ഇന്ത്യന്‍ ഹൈകമീഷന്‍ വ്യക്തമാക്കിയിരുന്നു.
ഇതിനുപിന്നാലെയാണ് ഖേദപ്രകടനവുമായി അല്‍ഫോണ്‍സ് കണ്ണന്താനം എത്തിയത്. താന്‍ ഉള്‍പ്പെട്ട ഐ.എ.എസ് ഗ്രൂപ്പില്‍ നിന്നാണ് വിവരം ലഭിച്ചതെന്നും ആധികാരികമാണെന്ന ധാരണയിലാണ് വിവരം ഷെയര്‍ ചെയ്തതെന്നും കണ്ണന്താനം കൂട്ടിച്ചേര്‍ത്തു. വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട് പ്രത്യേക വിമാനം ഏര്‍പ്പാടാക്കാന്‍ അഭ്യര്‍ഥിച്ചെങ്കിലും ഏപ്രില്‍ പതിനാലിന് മുമ്ബ് ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നായിരുന്നു അവരുടെ മറുപടിയെന്നും കണ്ണന്താനം ഫേസ്ബുക്കിലൂടെ അറിയിച്ചു.
