മീററ്റ്: സുഹൃത്തായ പെണ്‍കുട്ടി വീടിന് പുറത്തിറങ്ങാന്‍ തയ്യാറാകാത്തതില്‍ പ്രകോപിതനായ യുവാവ് വെടിയുതിര്‍ത്ത് ജീവനൊടുക്കി. അക്ബര്‍പുര്‍ സ്വദേശിയായ ആസിഫ് അലി(21)യാണ് സ്വയം വെടിയുതിര്‍ത്ത് മരിച്ചത്. മീററ്റ് ബഹ്‌സുമ മേഖലയില്‍ താമസിക്കുന്ന പെണ്‍കുട്ടിയുടെ വീട്ടില്‍ കഴിഞ്ഞദിവസം വൈകീട്ടായിരുന്നു സംഭവം.
ലോക്ക്ഡൗണിനിടെയും കഴിഞ്ഞദിവസം ആസിഫ് അലി സുഹൃത്തായ പെണ്‍കുട്ടിയുടെ ബഹ്‌സുമയിലെ വീട്ടിലെത്തിയിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിക്കൊപ്പം പുറത്തുപോകാന്‍ ആഗ്രഹിച്ചു.
എന്നാല്‍ താന്‍ വീടിന് പുറത്തിറങ്ങില്ലെന്ന് പെണ്‍കുട്ടി പറഞ്ഞതോടെയാണ് യുവാവ് പ്രകോപിതനായത്. തുടര്‍ന്ന് കൈയിലുണ്ടായിരുന്ന നാടന്‍ തോക്ക് ഉപയോഗിച്ച് വയറിന്റെ ഭാഗത്തേക്ക് നിറയൊഴിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു.
