തിരുവനന്തപുരം > സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ 4 കാസര്‍കോട് 4, കൊല്ലം തിരുവനന്തപുരം ഒരാള്‍ വീതം, മലപ്പുറത്ത് 2 പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. 11 പേര്‍ക്കും സമ്ബര്‍ക്കം വഴിയാണ് രോഗം വന്നത്. ഇന്ന് 13 പേരുടെ റിസള്‍ട്ട് നെഗറ്റീവായി.
ചികിത്സയിലുണ്ടായിരുന്ന 13 പേര്‍ കൂടി രോഗവിമുക്തരായി. ഇതില്‍ എട്ടുപേര്‍ വിദേശികളാണ്. ഇറ്റലിയില് നിന്നുള്ള റോബര്ട്ടോ ടൊണോസോ (57), യുകെയില് നിന്നുള്ള ലാന്സണ് (76), എലിസബത്ത് ലാന്സ് (76), ബ്രയാന് നെയില് (57), ജാനറ്റ് ലൈ (83), സ്റ്റീവന് ഹാന്കോക്ക് (61), ആനി വില്സണ് (61), ജാന് ജാക്സണ് (63) എന്നിവരാണ് രോഗമുക്തി നേടിയത്. ഇവരില്‍ ഒരാള്‍ തിരു. മെഡിക്കല്‍ കോളേജിലും ബാക്കിയുള്ളവര്‍ക്ക് എറണാകുളം മെഡിക്കല്‍ കോളേജിലുമാണ് ചികിത്സ നല്‍കിയത്.
