ക്ലോസറ്റിലെ വെള്ളം ഉയോഗിച്ച്‌ ചായ ഉണ്ടാക്കി, ഭാര്യയ്ക്ക് നല്‍കുന്ന ദൃശ്യങ്ങള്‍ ചിത്രീകരിച്ച്‌ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു : യുവാവ് പിടിയില്‍

ജിദ്ദ : ക്ലോസറ്റിലെ വെള്ളം ഉയോഗിച്ച്‌ ചായ ഉണ്ടാക്കി, ഭാര്യയ്ക്ക് നല്‍കുന്ന ദൃശ്യങ്ങള്‍ ചിത്രീകരിച്ച്‌ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. സൗദിയില്‍ സാമൂഹിക മാധ്യമങ്ങളിലെ സെലിബ്രിറ്റിയായ ഹാനി അല്‍ഹല്‍വാനിയെയാണ് മക്ക പൊലീസ് അറസ്റ്റ് ചെയ്തത്.

തമാശയ്ക്ക് വേണ്ടി ക്ലോസറ്റിലെ വെള്ളമെടുത്ത് ചായയുണ്ടാക്കി നല്‍കുന്ന ദൃശ്യങ്ങള്‍ ഇയാള്‍ സ്‌നാപ് ചാറ്റിലൂടെ പുറത്തുവിടുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നെന്നു മലയാളം ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. തമാശയ്ക്ക് വേണ്ടിയാണ് ഇത്തരത്തില്‍ ചായയുണ്ടാക്കി ഭാര്യയ്ക്ക് നല്‍കിയതെന്ന വിശദീകരണമാണ് മറ്റൊരു വീഡിയോയില്‍ ഹാനി അല്‍ഹല്‍വാനി നല്‍കുന്നത്.ഭാര്യ എതിര്‍ത്തതോടെ ആദ്യത്തെ വീഡിയോ തന്റെ അക്കൗണ്ടില്‍ നിന്നും നീക്കിയെന്നും ഇയാള്‍ പറഞ്ഞു.

അതേസമയം ഹാനി അല്‍ഹല്‍വാനിയുടെ ഫോളോവേഴ്‌സില്‍ ഭൂരിഭാഗവും കൗമാരക്കാരാണ് ഇവര്‍ ഇയാളെ അനുകരിക്കാന്‍ സാധ്യതയുണ്ടെന്നും അത് വലിയ അപകടമായി മാറിയേക്കാമെന്നും സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ അധികൃതര്‍ക്ക് മുന്നറിയിപ്പ് നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *