ചാരായം വാറ്റാന്‍ പാകപ്പെടുത്തിയ 1000 ലിറ്റര്‍ വാഷും കഞ്ചാവ് ചെടികളും കണ്ടെടുത്തു

പാലക്കാട് : അട്ടപ്പാടിയില്‍ വിവിധ സ്ഥലങ്ങളില്‍ നിന്നായി ചാരായം വാറ്റാന്‍ പാകപ്പെടുത്തിയ 1000 ലിറ്റര്‍ വാഷും കഞ്ചാവ് ചെടികളും കണ്ടെടുത്തു. പാലക്കാട് പെരിങ്ങോട്ടുകുറിശ്ശിയില്‍ ഒന്നരലിറ്റര്‍ ചാരായവുമായി റിട്ട. എസ്‌ഐ പനംതോട്ടം വീട്ടില്‍ ചന്ദ്രനെ പൊലീസ് പിടികൂടി. പാലക്കാട് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ വി.പി സുലേഷ് കുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് സംഘം അട്ടപ്പാടിയില്‍ പരിശോധന നടത്തിയത്.

അഗളി, മുള്ളി, കിണറ്റുക്കര, കുളപടിയൂര്‍, ചൂട്ടറ, ചാവടിയൂര്‍, താവളം എന്നീ മേഖലകളില്‍ നടത്തിയ തിരച്ചിലിലാണ് 1000 ലിറ്റര്‍ വാഷും 12 കഞ്ചാവ് ചെടികളും കണ്ടെടുത്തത്. ചാരായം വാറ്റാന്‍ പാകപ്പെടുത്തിയ നിലയിലായിരുന്നു വാഷുണ്ടായിരുന്നത്. പാറായിടുക്കകളില്‍ കന്നാസുകളിലായാണ് വാഷ് സൂക്ഷിച്ചത്. പാലക്കാട് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ്, മണ്ണാര്‍ക്കാട് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ്, അഗളി ജനമൈത്രി സ്‌ക്വാഡ്, അഗളി റേഞ്ച് എന്നിവര്‍ വിവിധ സ്‌ക്വാഡുകളായി തിരിഞ്ഞാണ് പരിശോധന നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *