ഡെങ്കിപ്പനിക്കും മഞ്ഞപ്പിത്തത്തിനുമെതിരെ ജാഗ്രത വേണം; ഡി.എം.ഒ

കോഴിക്കോട്: ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ഡെങ്കിപ്പനിയും മഞ്ഞപ്പിത്തവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനാല്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി ജയശ്രീ അറിയിച്ചു. ഈഡിസ് ഈജിപ്തി കൊതുകുകളാണ് ഡെങ്കിപ്പനി പകര്‍ത്തുന്നത്. ആയതിനാല്‍ കൊതുകിന്റെ ഉറവിടങ്ങള്‍ ഇല്ലാതാക്കാന്‍ പ്രത്യേക ശ്രദ്ധ ചെലുത്തണം.

ശുദ്ധജലത്തില്‍ മുട്ടയിട്ട് പെരുകുന്നതാണ് ഈ കൊതുകുകള്‍. അലക്ഷ്യമായി വലിച്ചെറിയുന്ന പാഴ്‌വസ്തുക്കള്‍, ടയറുകള്‍, ചിരട്ടകള്‍, കളികോപ്പുകള്‍, ഫ്രിഡ്ജിലെ പിന്‍വശത്തെ ട്രേ തുടങ്ങിയവയില്‍ തങ്ങി നില്‍ക്കുന്ന വെളളത്തില്‍ ഇത്തരം കൊതുകുകള്‍ വളരുന്നു. കൂടാതെ റബ്ബര്‍ തോട്ടങ്ങളിലെ ചിരട്ടകള്‍, കവുങ്ങിന്‍ തോട്ടങ്ങളിലെ പാളകള്‍, കൊക്കോ തൊണ്ടുകള്‍ എന്നിവിടങ്ങളിലും വെളളം കെട്ടിനിന്ന് ഈഡിസ് കൊതുകുകള്‍ വളരാം.

ഇടക്കിടക്ക് പെയ്യുന്ന മഴ മൂലം ഇത്തരം പാഴ്‌വസ്തുക്കളിലും ചിരട്ടകളിലും വെളളം കെട്ടികിടന്ന് ഈഡിസ് കൊതുകുകളുടെ പ്രജനനത്തിന് കാരണമാകും. ഇതില്ലാതാക്കാന്‍ എല്ലാവരും പാഴ് വസ്തുക്കള്‍ നീക്കം ചെയ്യാനും ചിരട്ടകളിലും മറ്റും വെളളം കെട്ടിനില്‍ക്കാതെ ശ്രദ്ധിക്കുകയും വേണം. വെളളം പിടിച്ചുവെക്കുന്ന പാത്രങ്ങള്‍ ആഴ്ചയിലൊരിക്കല്‍ നല്ലവണ്ണം ഉരച്ച്‌ കഴുക്കി വൃത്തിയാക്കി ഉപയോഗിക്കണം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും ആഴ്ചയില്‍ ഒരിക്കല്‍ െ്രെഡഡേ ആചരിക്കുകയും ചെയ്യണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അഭ്യര്‍ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *