കൊറോണയെന്ന് ഭയം; യുവാവ് ആത്മഹത്യ ചെയ്തു

നാസിക്: കൊറോണ വൈറസ് ബാധിച്ചെന്നു കരുതി യുവാവ് ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ നാസിക്കിലാണ് 31കാരന്‍ വൈറസ് ബാധ സംശയിച്ച്‌ ജീവനൊടുക്കിയത്.

നാസിക് ചെഹെദി നിവാസിയായ പ്രതിക് രാജു കുമാവതിനെയാണ് വീട്ടിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊറോണ വൈറസ് ബാധിച്ചിരിക്കാമെന്നു പറയുന്ന ആത്മഹത്യാ കുറിപ്പും വീട്ടില്‍ നിന്ന് കണ്ടെടുത്തു.

പ്ലംബര്‍ ആയി ജോലി ചെയ്തിരുന്ന പ്രതിക് തൊണ്ടയ്ക്ക് അസുഖം ബാധിച്ചതിനെ തുടര്‍ന്ന് പ്രദേശത്തെ സ്വകാര്യ ഡോക്ടറുടെ ചികിത്സ തേടിയിരുന്നു. കൊറോണ വൈറസ് ബാധിച്ചതാകാമെന്ന് അദ്ദേഹം ഭയപ്പെട്ടിരുന്നതായി പൊലീസ് പറഞ്ഞു.

മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി. പ്രതികിന്റെ സാംപിളുകള്‍ ശേഖരിച്ചു. കേസെടുത്തതായും, അന്വേഷണം നടക്കുന്നതായും പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *