തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പത്ത് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.കണ്ണൂര്‍ ഏഴ് പേര്‍ക്കും കാസര്‍ഗോഡ് രണ്ട് പേര്‍ക്കും കോഴിക്കോട് ഒരാളുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.ഏഴ് പേര്‍ക്ക് രോഗം ബാധിച്ചത് സമ്ബര്‍ക്കത്തിലൂടെയാണെന്നും മൂന്ന് പേര്‍ വിദേശത്തു നിന്ന് വന്നവരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
