തൊഴിലാളി യൂണിയനുകള്‍ നോക്കുകൂലി ആവശ്യപ്പെട്ടാല്‍ ജാമ്യമില്ലാ കുറ്റത്തിന് കേസെടുക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. തിരുവല്ലയില്‍ സണ്‍ഫ്ളവര്‍ ഓയില്‍ ലോറിയില്‍നിന്ന് ഇറക്കണമെങ്കില്‍ നോക്കുകൂലി വേണമെന്ന് സിഐടിയു യൂണിയന്‍ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നു. ഈ വിഷയത്തോട് പ്രതികരിക്കുകയായിരുന്നു ഡിജിപി.
യൂണിയന്‍ പ്രവര്‍ത്തകര്‍ നോക്കുകൂലി ആവശ്യപ്പെട്ടതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ തിങ്കളാഴ്ച പ്രതികരിച്ചിരുന്നു. സംസ്ഥാനം തള്ളിപ്പറഞ്ഞ നോക്കുകൂലി സന്പ്രദായം തിരികെ കൊണ്ടുവരാന്‍ കോവിഡ് കാലഘട്ടത്തില്‍ ചിലര്‍ ശ്രമം നടത്തുന്നതായും ഇത് സര്‍ക്കാര്‍ കൈയ്യുംകെട്ടി നോക്കി നില്‍ക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
