കൊച്ചി: ലോക്ക് ഡൗണ്‍ ലംഘിച്ച് കുര്‍ബാന നടത്തിയതിന് ഫോര്‍ട്ട്കൊച്ചി വെല്ലിംഗ്ടണ്‍ ഐലന്റില്‍ വികാരിയടക്കം ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഐലന്റിലെ സ്റ്റെല്ലാ മേരി പള്ളി വികാരി ഫാദര്‍ അഗസ്റ്റിന് പാലായടക്കം ആറ് പേരാണ് ഹാര്‍ബര്‍ പൊലീസിന്റെ പിടിയിലായത്. ഇവര്‍ക്കെതിരെ പകര്‍ച്ച വ്യാധി നിയന്ത്രണ നിയമപ്രകാരം കേസ് എടുത്തു. എല്ലാവരെയും പിന്നീട് ജാമ്യത്തില്‍ വിട്ടു.
