വയനാട്: പ്ലസ് വണ്‍ പ്രവേശനം ആഗ്രഹിക്കുന്ന ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ജില്ലാതല കൊണ്‍സലിങ്ങ് പിണങ്ങോട് ഓര്‍ഫനേജ് ഹയര്‍സെക്കണ്ടറി സ്‌കുളില്‍ ജൂണ്‍ നാലിന് നടത്തും. എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ്, ജില്ലാ മെഡിക്കല്‍ ബോര്‍ഡ് നല്‍കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, അപേക്ഷാ ഫോം നമ്പര്‍ സഹിതം രാവിലെ 10 ന് എത്തണമെന്ന് ഹയര്‍ സെക്കന്ററി ജില്ലാ കോഡിനേറ്റര്‍ താജ് മന്‍സൂര്‍ അറിയിച്ചു.
