മെച്ചപ്പെട്ട വിദ്യാഭ്യാസ പദ്ധതി’

കൊല്ലം: ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന ‘മെച്ചപ്പെട്ട വിദ്യാഭ്യാസ പദ്ധതി’ പ്രകാരം തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് അഞ്ചാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ റസിഡന്‍ഷ്യല്‍ സൗകര്യത്തോടെ വിദ്യാഭ്യാസം നല്‍കുവാന്‍ കഴിയുന്ന ജില്ലയിലെ ഇംഗ്ലീഷ് മീഡിയം റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്ക് അപേക്ഷിക്കാം. വിദ്യാര്‍ഥികളുടെ താമസം, ഭക്ഷണം, വിദ്യാഭ്യാസ ചെലവുകള്‍ എന്നിവക്ക് വേണ്ടിവരുന്ന തുക മറ്റു കുട്ടികളില്‍ നിന്നും ഈടാക്കുന്ന നിരക്കില്‍ ജില്ലാ പഞ്ചായത്ത് വഹിക്കും. താത്പര്യമുള്ള സ്ഥാപനമേധാവികള്‍ ഫീസ് ഘടന സഹിതം അപേക്ഷ ജൂണ്‍ രണ്ടിനകം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നല്‍കണം. വിശദ വിവരങ്ങള്‍ 04742794996, 8547630022 എന്നീ നമ്പരുകളില്‍ ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *