അര്‍ണബിനെതിരായ കേസുകളില്‍ മൂന്നാഴ്ച്ചത്തേക്ക് നടപടി പാടില്ലെന്ന് സുപ്രീം കോടതി

ന്യൂ ഡല്‍ഹി : പ്ര​മു​ഖ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നും റി​പ്പ​ബ്‌​ളി​ക് ടി​വി എ​ഡി​റ്റ​ര്‍ ഇ​ന്‍ ചീ​ഫു​മാ​യ അര്‍ണബ് ​ഗോസ്വാമിക്കെതിരായ കേസുകളില്‍ മൂന്നാഴ്ച്ചത്തേക്ക് നടപടി പാടില്ലെന്ന് സുപ്രീം കോടതി. അ​റ​സ്റ്റ് ഉ​ള്‍​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ളി​ല്‍​നി​ന്നാണ് മൂ​ന്ന് ആ​ഴ്ച​ത്തേ​യ്ക്ക് അ​ര്‍​ണാബി​ന് സം​ര​ക്ഷ​ണം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

ജ​സ്റ്റീ​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഢ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​ന്‍റേ​താ​ണ് ഉ​ത്ത​ര​വ്. അ​ര്‍​ണാ​ബ് ഗോ​സ്വാ​മി​ക്കെ​തി​രെ കേ​സെ​ടു​ത്തി​രി​ക്കു​ന്ന മ​ഹാ​രാ​ഷ്ട്ര, ഛ​ത്തീ​സ്ഗ​ഢ്, മ​ധ്യ​പ്ര​ദേ​ശ്, രാ​ജ​സ്ഥാ​ന്‍, തെ​ലു​ങ്കാ​ന, ജ​മ്മു കാ​ഷ്മീ​ര്‍ സ​ര്‍​ക്കാ​രു​ക​ള്‍​ക്കും കോ​ട​തി നോ​ട്ടീ​സ​യ​ച്ചു. അര്‍ണബിന് മൂന്നാഴ്ച്ചയ്ക്ക് ശേഷം കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കാമെന്നും അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി പറഞ്ഞു. അ​തേ​സ​മ​യം നാ​ഗ്പൂ​രി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​തും മും​ബൈ​യി​ലേ​ക്ക് മാ​റ്റി​യ​തു​മാ​യ കേ​സി​ല്‍ അ​ന്വേ​ഷ​ണം തു​ട​രാ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു. വ്യാ​ഴാ​ഴ്ച​യാ​ണ് അ​ര്‍​ണാ​ബ് സം​ര​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

മഹാരാഷ്ട്രയിലെ പല്‍ഗറില്‍ ഹിന്ദു സന്യാസി ആള്‍ക്കൂട്ടക്കൊലക്കിരയായ സംഭവം ഏപ്രില്‍ 21ന് നടത്തിയ റിപബ്ലിക് ടി.വി ചര്‍ച്ചയിലൂടെ ചാനല്‍ മേധാവി അര്‍ണബ് ഗോസ്വാമി വര്‍ഗീയവത്കരിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് വിവിധ സംസ്ഥാനങ്ങളിലായി എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. ഈ കേസുകള്‍ റദ്ദാക്കണമെന്ന് ആവിശ്യപ്പെട്ടുള്ള ഹരജിയിലാണ് അര്‍ണബ് ഗോസ്വാമിക്ക് സുപ്രീംകോടതി നടപടി.

Leave a Reply

Your email address will not be published. Required fields are marked *