യു ഡി എഫ് തകര്‍ച്ചയിലേക്ക്

തിരുവനന്തപുരം: യുഡിഎഫ് തകര്‍ച്ചയിലേക്കു നീങ്ങുന്നതിന്റെ കൃത്യമായ സൂചനയാണ് സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഫലമെന്ന് പി സി ജോര്‍ജ് എംഎല്‍എ. ആരുടെ വോട്ടാണ് ചോര്‍ന്നതെന്ന് തനിക്കറിയില്ല. രണ്ടു മുന്നണികളുടേയും സഹായമില്ലാതെ സ്വതന്ത്രനായാണ് താന്‍ നിയമസഭയില്‍ എത്തിയത്. അതിനാല്‍ ഏതെങ്കിലും മുന്നണിയെ പിന്തുണയ്ക്കുന്നത് ശരിയല്ല. അതിനാലാണ് വോട്ട് അസാധുവാക്കിയത്. ബി ജെപി എം എല്‍എ ഒ രാജഗോപാല്‍ വോട്ട് ചെയ്തത് എല്‍ഡി എഫിനാണ്. ഇത് തിരഞ്ഞെടുപ്പില്‍ സി പി എം – ബിജെപി ബന്ധത്തിന് തെളിവാണെന്നും പി സി ജോര്‍ജ് ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *