റിയാദ്– പത്തനംതിട്ട സ്വദേശി റിയാദില്‍ നിര്യാതനായി. പന്തളം തോന്നല്ലൂര്‍ സ്വദേശി വാദിയാര വടക്കേതില്‍ പരീതുകുഞ്ഞു ജസീന്‍ (58) ആണ് നിര്യാതനായത്. നാട്ടില്‍ നിന്ന് ഭാര്യവിളിച്ചിട്ടും ഫോണെടുക്കാത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ റൂമില്‍ വന്നു നോക്കുമ്ബോള്‍ റൂം അടച്ചിട്ട നിലയിലായിരുന്നു. തുടര്‍ന്ന് പോലീസെത്തി റൂമിനകത്ത് നോക്കിയപ്പോഴാണ് മരിച്ചതായി കണ്ടെത്തിയത്, രണ്ട് ദിവസം മുമ്ബ് ബത്ഹയിലെ ക്ലിനിക്കില്‍ പനിക്ക് ചികിത്സ തേടിയിരുന്നു.
മൃതദേഹം ശുമൈസി മോര്‍ച്ചറിയിലേക്ക് മാറ്റി. സുനിത ജസീന്‍ ആണ് ഭാര്യ. ജസീന്‍ , റിയ ജസീന്‍ മക്കളാണ്. ബത്ഹയില്‍ മലബാര്‍ ഹോട്ടലിന് സമീപം ഒരു റൂമില്‍ ഒറ്റക്കാണ് ഇദ്ദേഹം താമസിച്ചിരുന്നത്.
