പത്തനംതിട്ട: യൂട്യൂബില്‍ നോക്കി ചാരായ നിര്‍മാണം നടത്തിയ അമ്മയെയും മകനെയും പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട കുമ്ബഴ വലഞ്ചുഴിയില്‍ തങ്കമ്മ മകന് ജിജി എന്നിവരെയാണ് പിടികൂടിയത്. രഹസ്യവിവരത്തെ തുടര്‍ന്ന് നാര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി ആര്. പ്രദീപ് കുമാറിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്.
ഒന്നര ലിറ്റര്‍ ചാരായം പിടികൂടി. പത്തനംതിട്ട പോലീസ് ഇന്‍സ്പെക്ടര്‍ എസ്.ന്യൂമാന്‍, എസ്.ഐ. ഹരി, സവിരാജ്, സുരേഷ് ബാബു, രാജിത്ത്, രഞ്ജിത്ത് എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.
