16 വയസുകാരനെ പീഡിപ്പിച്ച സംഭവം ; മുസ്ലീം ലീഗ് നേതാവ് അറസ്റ്റില്‍

കോഴിക്കോട്: പ്ലസ് ടൂ വിദ്യാര്‍ത്ഥിയായ ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ മുസ്ലീം ലീഗ് നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു . മുസ്ലിം ലീഗ് കട്ടിപ്പാറ പഞ്ചായത്ത് മുന്‍ ചെയര്‍മാനും, മുസ്ലീം ലീഗ് മണ്ഡലം കൗണ്‍സില്‍ അംഗവുമായിരുന്ന ഒ കെ എം കുഞ്ഞിയെയാണ് താമരശേരി പൊലീസ് പിടികൂടിയത് . സംഭവത്തിന് ശേഷം ഒളിവിലായിരുന്ന കുഞ്ഞിയെ ഇന്നു രാവിലെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

പോക്സോ നിയമപ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത് . പ്രതിയെ താമരശേരി താലൂക്ക് ആശുപത്രിയിലെ വൈദ്യപരിശോധനക്ക് ശേഷം കോഴിക്കോട് പോക്സോ കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു . 16 വയസുകാരന്‍റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ശിശുക്ഷേമ സമിതി നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം കേസെടുക്കാനായി പൊലീസിന് കൈമാറുകയായിരുന്നു. പരാതി ഉയര്‍ന്ന സമയത്ത് കെ എം ഷാജിയടക്കമുള്ള നേതാക്കളുമൊത്ത് കുഞ്ഞി വേദി പങ്കിടുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. സംഭവം വിവാദമായതിന് പിന്നാലെ ഇയാളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *