ശ്രീനഗര്‍ : അതിര്‍ത്തിയില്‍ പാക് പ്രകോപനം. പാകിസ്ഥാന് വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. കശ്മീരിലെ പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയ്ക്കു സമീപമാണ് പാകിസ്ഥാന് ആക്രമണം നടത്തിയത്. മൂന്ന് സെക്ടറുകളില്‍ പാകിസ്താന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘനവും ഷെല്ലാക്രമണവും നടത്തി.
ഷാപ്പൂര്‍, കിര്‍ണി, ഖസ്ബ മേഖലകളിലാണ് ആക്രമണം ഉണ്ടായത്. യാതൊരു പ്രകോപനവും ഇല്ലാതെയാണ് പാക് സൈന്യം ആക്രമണം നടത്തിയതെന്ന് അധികൃതര്‍ അറിയിച്ചു. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയിലും അതിര്‍ത്തിയില്‍ പാക് പ്രകോപനം തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസവും കശ്മീരില്‍ പാകിസ്താന് വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരുന്നു.
ലോകം കൊറോണയ്ക്കെതിരെ പോരാടുമ്ബോള്‍ പാകിസ്താന്റെ ശ്രദ്ധ ഭീകരവാദത്തിലും നുഴഞ്ഞു കയറ്റത്തിലുമാണ്. പാക് പ്രകോപനം തുടരുന്ന സാഹചര്യത്തില്‍ അതിര്‍ത്തിയില്‍ സുരക്ഷ കര്‍ശനമാക്കിയിരിക്കുകയാണ്.
