തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വീസ് പെന്‍ഷന്‍ വിതരണം ട്രഷറികളില്‍ മെയ് നാലു മുതല്‍ എട്ട് വരെ നടത്തും. ഇതിനായി പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
അക്കൗണ്ട് നമ്ബറുകള്‍ അടിസ്ഥാനമാക്കി വ്യത്യസ്ത സമയം നിശ്ചയിച്ചായിരിക്കും പെന്‍ഷന്‍ വിതരണം. കൗണ്ടറിന് മുന്നില്‍ ഒരു സമയം അഞ്ച് പേര്‍ക്കാണ് അനുവാദം നല്‍കുക. നേരിട്ടെത്താന്‍ കഴിയാത്തവര്‍ക്ക് അക്കൗണ്ട് വിവരങ്ങള്‍ നല്‍കിയാല്‍ പണം അക്കൗണ്ടിലേക്ക് കൈമാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
