സൗദിയില്‍ കൊവിഡ് 19 വൈറസ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം അഞ്ച് ആയി

സൗദിയില്‍ കൊവിഡ് 19 വൈറസ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം അഞ്ചായി.ഇതുവരെ 17 ഇന്ത്യക്കാരാണ് സൗദിയില്‍ കൊവിഡ് ബാധിച്ച്‌ മരിച്ചത്. രോഗം ബാധിച്ചവരുടെ എണ്ണം 20,000 കവിഞ്ഞു. പുതുതായി രോഗം സ്ഥിരീകരിച്ചത് 1266 പേര്‍ക്കാണ്.

ഒരാഴ്ചക്കിടെ മൂന്നു മലയാളികള്‍ കൂടി മരിച്ചതോടെയാണ് സൗദിയില്‍ ഇതുവരെ കൊവിഡ് 19 ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം അഞ്ചായത്. മലയാളികളെ കൂടാതെ അഞ്ചു മഹാരാഷ്ട്ര സ്വദേശികള്‍, മൂന്ന് ഉത്തര്‍പ്രദേശുകാര്‍, രണ്ടു ബീഹാര്‍ സ്വദേശികള്‍ രണ്ടു തെലങ്കാന സ്വദേശികള്‍ എന്നിവരാണ് മരിച്ച മറ്റു ഇന്ത്യക്കാര്‍. ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ മരിച്ചത് മദീനയിലാണ്. ആറ് ഇന്ത്യക്കാരാണ് മദീനയില്‍ മരിച്ചത്.

അതേസമയം സൗദിയില്‍ മരണസംഖ്യ ഇതോടെ 152 ആയി. രോഗം ബാധിച്ചവരുടെ എണ്ണം 20077 ആയി ഉയര്‍ന്നു. ഇതില്‍ 17144 പേര് ചികിത്സയിലാണ്. 253 പേര്‍ക്ക് കൂടി രോഗം ഭേദമായതോടെ രോഗമുക്തി ലഭിച്ചവരുടെ എണ്ണം 2784 ആയി. മക്കയിലാണ് ഏറ്റവും കൂടുതല്‍ പേരില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത്. മദീന 273, ജിദ്ദ 262, റിയാദ് 171, ജുബൈല്‍ 58, ദമ്മാം 35, തായിഫ് 32 എന്നിങ്ങനെയാണ് മറ്റു നഗരങ്ങളില്‍ രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്.

Leave a Reply

Your email address will not be published. Required fields are marked *