പത്തനംതിട്ട: കോട്ടയം, ആലപ്പുഴ ജില്ലാ അതിര്ത്തികള്വരുന്ന ചെറിയ റോഡുകള്‍ പൂര്‍ണമായി അടയ്ക്കുമെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ പി.ബി നൂഹ്. കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണു നടപടി.
ഇതുവരെ അടയ്ക്കാത്ത എല്ലാ ഇടറോഡുകളും പൂര്‍ണമായും അടയ്ക്കും. ആരോഗ്യ പ്രവര്‍ത്തകര്‍, മരണ സംബന്ധമായ യാത്ര ചെയ്യുന്നവര്‍, ഗര്‍ഭിണികള്‍, ആരോഗ്യപ്രശ്നമുള്ളവര്‍ ഒഴികെയുള്ള ആരെയും ജില്ലാ അതിര്‍ത്തി കടക്കാന്‍ അനുവദിക്കില്ല. പ്രധാന റോഡുകളിലൂടെയുള്ള പരിശോധന ശക്തമാക്കും. വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും പത്തനംതിട്ട ജില്ലയിലെത്തുന്നവരെ ഐസൊലേറ്റ് ചെയ്യുന്നതിനായി ഒരുക്കുന്ന സംവിധാനങ്ങളുടെ ഒന്നാംഘട്ടം പൂര്‍ത്തിയായിട്ടുണ്ട്. ജില്ലയിലെ ആറു താലൂക്കുകളിലായി 110 കോവിഡ് കെയര്‍ സെന്ററുകളാണു പ്രവര്‍ത്തിക്കുക.
