കണ്ണീരോടെ മടക്കം, ഗള്‍ഫില്‍ തൊഴില്‍ നഷ്ടപ്പെട്ട 56,114 മലയാളികള്‍ നാട്ടിലേക്ക്

ദുബായ്: ഗള്‍ഫില്‍ കൊവിഡ് മൂലം തൊഴില്‍ നഷ്ടപ്പെട്ട 56,114 മലയാളികളാണ് നാട്ടിലേക്ക് മടങ്ങാന്‍ നോര്‍ക്ക ഏര്‍പ്പെടുത്തിയ സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മൂന്നര ലക്ഷത്തോളം മലയാളികളാണ് മൊത്തത്തില്‍ നാട്ടിലെത്താന്‍ ബുധനാഴ്ച വരെ പേര് രജിസ്റ്റര്‍ ചെയ്തത്. തൊഴില്‍ അല്ലെങ്കില്‍ താമസ വിസയില്‍ എത്തിയ 2,23,624 പേരും സന്ദര്‍ശന വിസയിലെ 57,436 പേരും ആശ്രിത വിസയിലെ 20,219 പേരും ട്രാന്‍സിറ്റ് വിസയിലെ 691 പേരും 7,276 വിദ്യാര്‍ത്ഥികളും മറ്റുളളവരായി 11,327 പേരുമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.കുട്ടികള്‍ 9,561, മുതിര്‍ന്ന പൗരന്‍മാര്‍ 10,007, ഗര്‍ഭിണികള്‍ 9,515, പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ 2,448, ജയില്‍ മോചിതര്‍ 748 എന്നിങ്ങനെയാണ് മറ്റ് കണക്കുകള്‍.

Leave a Reply

Your email address will not be published. Required fields are marked *