മസ്‌കിന് അമിത വില ഈടാക്കരുതെന്ന നിര്‍ദേശം ലംഘിച്ചു; പന്തളം ക്രിസ്ത്യന്‍ മിഷന്‍ ഹോസ്പിറ്റലിന് 15000 രൂപ പിഴ

പത്തനംതിട്ട: മാസ്‌കിന് അമിത വില ഈടാക്കരുതെന്ന നിര്‍ദേശം ലംഘിച്ച ഹോസ്പിറ്റലിന് 15000രൂപ പിഴ. പന്തളം ക്രിസ്ത്യന്‍ മിഷന്‍ ഹോസ്പിറ്റലിനാണ് ജില്ലാ കളക്ടര്‍ നിയോഗിച്ച സ്‌ക്വാഡാണ് 15000 രൂപ പിഴ ഈടാക്കിയത്.

നിയമപ്രകാരം ത്രീ പ്ലൈ മാസ്‌ക്കുകള്‍ക്ക് ഈടാക്കാവുന്ന പരമാവധി വിലയായ 16 രൂപയ്ക്ക് പകരം 20 രൂപയാണ് ഹോസ്പിറ്റല്‍ ഈടാക്കിയത്. കളക്ടര്‍ക്ക് ലഭിച്ച പരാതിയെ തുടര്‍ന്ന് സ്‌ക്വാഡ് പരിശോധന നടത്തുകയായിരുന്നു.

ജില്ലാ ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍ ആര്‍ രാജീവ്, ജില്ലാ സപ്ലൈ ഓഫീസര്‍ ബീന, ലീഗല്‍ മെട്രോളജി അടൂര്‍ താലൂക്ക് ഇന്‍സ്‌പെക്ടര്‍ അതുല്‍ എന്നിവര്‍ ഉള്‍പ്പെടുന്ന സ്വക്വാഡാണ് പരിശോധന നടത്തിയത്.

ക്രിസ്ത്യന്‍ മിഷന്‍ ഹോസ്പിറ്റലിന് പരമാവധി വില്‍പ്പന വിലയ്ക്ക് മുകളില്‍ മാസ്‌കുകള്‍ നല്‍കിയ പന്തളത്തുളള ശ്വാസ് ഇന്‍ഡ്യ എന്ന സ്ഥാപനത്തിനും പിഴ ഈടാക്കിയിട്ടുണ്ട്. 5000 രൂപയാണ് പിഴയായി ഈടാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *