നിര്‍ണ്ണായക വിവരം ലഭിച്ചതായി സൂചന

പെരുമ്പാവൂര്‍: ജിഷവധക്കേസില്‍ പ്രതിയെ കണ്െടത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ ജിഷയുടെ അമ്മയെ വീണ്ടും ചോദ്യംചെയ്തു. ചോദ്യം ചെയ്യലില്‍ സുപ്രധാന വിവരങ്ങള്‍ ലഭിച്ചതായി അന്വേഷണസംഘം വെളിപ്പെടുത്തി. ജിഷയുടെ അമ്മയില്‍നിന്നും നേരത്തെ ലഭിക്കാത്ത പല വിവരങ്ങളും ഇപ്പോള്‍ ലഭിച്ചിട്ടുണ്ട്. കേസിന്റെ അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ പോലീസ് ഇക്കാര്യം വെളിപ്പെടുത്തുന്നില്ല. എന്നാല്‍, ഇവരില്‍നിന്നു ലഭിച്ച വിവരങ്ങള്‍ അന്വേഷണത്തില്‍ നിര്‍ണായകമാകുമെന്നാണ് അന്വേഷണസംഘം പറയുന്നത്. സംഭവം നടന്ന ദിവസം സമീപത്തുള്ള ഇരിങ്ങോള്‍ക്കാവില്‍ കുട്ടികള്‍ കണ്ട അപരിചിതനെക്കുറിച്ചുള്ള അന്വേഷണം ഊര്‍ജിതപ്പെടുത്തി യിട്ടുണ്ട്. മറ്റുതലങ്ങളിലുള്ള അന്വേഷണങ്ങള്‍ ഏകദേശം പൂര്‍ത്തിയായി. ഇതിനിടെ, അന്വേഷണസംഘത്തെ ആകെ മാറ്റിയെന്ന പ്രചരണം തെറ്റാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മുകള്‍തലങ്ങളില്‍ മാത്രമാണു സ്ഥാനചലനം ഉണ്ടായത്. മറ്റ് അന്വേഷണസംഘത്തിലെ ആരെയും മാറ്റിയിട്ടില്ല. െ്രെകംബ്രാഞ്ച് വിഭാഗത്തിലെയും സ്‌പെഷ്യല്‍ ടീമിലെയും പോലീസുകാരാണ് ഇപ്പോഴും അന്വേഷണസംഘത്തില്‍ ഉള്ളത്. അവര്‍തന്നെയാണ് ഇന്നലെയും അന്വേഷണത്തിനായി കുറുപ്പംപടിയിലെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *