പെണ്‍സുഹൃത്ത് വഴി പരിചയം, പിന്നീട് ഭീഷണിപ്പെടുത്തി 14 കാരിയെ നിരന്തരമായി ലൈം​ഗികമായി വീട്ടില്‍ നിന്നുംപുറത്തെത്തിച്ച്‌ ലൈം​ഗിക പീഡനം നടത്തിയ പ്രതി പിടിയില്‍

തിരുവല്ല; തന്റെ സുഹൃത്തായ പെണ്‍കുട്ടി പരിചയപ്പെടുത്തി കൊടുത്ത പതിനാലുകാരിയെ നാലു മാസമായി നിരന്തരം ലൈംഗികമായി ഉപയോഗിച്ചു വന്ന കേസില്‍ ഭാര്യയും രണ്ടു മക്കളുമുള്ള ഹോട്ടല്‍ തൊഴിലാളി പിടിയില്‍. ചൈല്‍ഡ് ലൈന്‍ പൊലീസിന് നല്‍കിയ പരാതിയെ തുടര്‍ന്നാണ് പ്രതിയെ പോലീസ് പിടികൂടിയത്.

തിരുവല്ല പുറമറ്റം കരിക്കുറ്റിമലയില്‍ കള്ളാട്ടില്‍ വീട്ടില്‍ റിജോ മോന്‍ ജോണ്‍ ( സനീഷ്, 28 ) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായത്. കവിയൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്, സനീഷ് കഴിഞ്ഞ നാലു മാസക്കാലമായി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി വീടിന് പുറത്തുള്ള സ്ഥലെത്തെത്തിച്ച്‌ ലൈംഗികമായി ഉപയോഗിച്ചു വരികയായിരുന്നുവെന്നാണ് പോലീസ് അറിയിച്ചത്. സുഹൃത്തായ പെണ്‍കുട്ടി മുഖേനെയാണ് പീഡനത്തിനരയായ പെണ്‍കുട്ടി യുവാവുമായി പരിചയത്തിലാകുന്നതെന്നും പോലീസ് പറഞ്ഞു. ചൈല്‍ഡ് ലൈന്‍ മുഖേന ലഭിച്ച പരാതിയിന്മേല്‍ തിരുവല്ല പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പ്രകാരമായിരുന്നു പ്രതിയെ പിടികൂടിയത്.

അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. കുടുംബ വീടായ തൃക്കൊടിത്താനം മാന്താനം അമര കിഴക്കേ കുന്നില്‍ വീട്ടില്‍ നിന്നും ഭാര്യയും രണ്ട് മക്കളുമുള്ള സനീഷ് രണ്ട് വര്‍ഷം മുന്‍പാണ് പുറമറ്റത്തെ അമ്മ വീട്ടില്‍ താമസമാക്കിയത് എന്ന് പോലീസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *