മാലദ്വീപില്‍ നിന്ന് കപ്പലില്‍ കൊച്ചിയിലെത്തിയ യുവതി പ്രസവിച്ചു

കൊച്ചി: മാലദ്വീപില്‍ നിന്ന് കപ്പലില്‍ കൊച്ചിയിലെത്തിയ യുവതി പ്രസവിച്ചു. തിരുവല്ല സ്വദേശിയും മാലദ്വീപില്‍ നഴ്സുമായ സോണിയ ജോസഫാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വൈകീട്ട് ആറ് മണിയോടെ ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്. കപ്പലില്‍ നിന്ന് ഇറങ്ങവേ പ്രസവ വേദന ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടു പോകുകയായിരുന്നു.

പ്രസവത്തിനായി നാട്ടിലേക്ക് വരാനിരിക്കെയാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. നാട്ടിലേക്ക് എത്താനാകുമോ എന്ന ആശങ്കയിലായിരുന്നു ഇവര്‍. അതിനിടെയാണ് നാവിക സേനയുടെ കപ്പല്‍ വരുന്നത് അറിയുന്നതും അതില്‍ നാട്ടിലേക്ക് തിരിച്ചതും.

കൊച്ചിയിലെത്തി എമി​ഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്ന സമയത്താണ് സോണിയക്ക് പ്രസവ വേദന അനുഭവപ്പെട്ടത്. ഉടന്‍ തന്നെ ഇവരെ മട്ടാഞ്ചേരി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടു വന്നു. അവിടെ നിന്നാണ് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. സോണിയയുടെ ഭര്‍ത്താവുള്‍പ്പെടെയുള്ളവര്‍ ഒപ്പമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *