റിയാദ്: കോവിഡ് ബാധിച്ച് സൗദി അറേബ്യയില്‍ ഏഴ് വിദേശികള്‍ കൂടി മരിച്ചു. ഇതോടെ ഇതുവരെയുള്ള മരണസംഖ്യ 246 ആയി ഉയര്‍ന്നു. നാലുപേര്‍ ജിദ്ദയിലും രണ്ടുപേര്‍ റിയാദിലും ഒരാള്‍ മക്കയിലുമാണ് മരിച്ചത്. 24 മണിക്കൂറിനിടെ 1313 പേര് സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 11457 ആയി ഉയര്‍ന്നു.
1912 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളുടെ എണ്ണം 39048 ആയി. രാജ്യത്തെ വിവിധ ലാബുകളിലായി ഇതുവരെ 449,644 കോവിഡ് ടെസ്റ്റുകള്‍ നടന്നു. പുതിയ രോഗികളില്‍ 79 ശതമാനം പുരുഷന്മാരും 21 ശതമാനം സ്ത്രീകളുമാണെന്ന് ആരോഗ്യമന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദു അല്‍അലി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇതില്‍ 35 ശതമാനം സൗദികളും 65 ശതമാനം വിദേശികളുമാണ്. എട്ട് ശതമാനം കുട്ടികളും മൂന്ന് ശതമാനം കൗമാരക്കാരും 89 ശതമാനം മുതിര്‍ന്നവരുമാണ്. ചികിത്സയില്‍ കഴിയുന്ന 27345 ആളുകളില്‍ 143 പേര് ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. രോഗികളെ കണ്ടെത്താന്‍ ആരോഗ്യ വകുപ്പ് രാജ്യവ്യാപകമായി നടത്തുന്ന ഫീല്‍ഡ് സര്‍വേ 24ാം ദിവസത്തിലേക്ക് കടന്നു.
വീടുകളിലും മറ്റ് താമസകേന്ദ്രങ്ങളിലും ചെന്നുള്ള മെഡിക്കല്‍ ടീമിെന്റ പരിശോധനയ്ക്ക് പുറമെ ആളുകളെ ഫോണ്‍ ചെയ്ത് വിളിച്ചു വരുത്തി പരിശോധന നടത്തുന്ന റാണ്ടം ടെസ്റ്റിങ്ങും നടക്കുന്നു. രാജ്യത്തെ ചെറുതും വലുതുമായ 115 നഗരങ്ങളില്‍ രോഗം പടര്‍ന്നുപിടിച്ചിട്ടുണ്ട്.
പുതിയ രോഗികള്‍: മക്ക 438, ജിദ്ദ 374, റിയാദ് 363, മദീന 248, ദമ്മാം 104, ഹുഫൂഫ് 72, ഖുന്‍ഫുദ 52, ഹദ്ദ 40, ജുബൈല്‍ 30, ത്വാഇഫ് 28, ബേയ്ഷ് 20, ഖത്വീഫ് 16, യാംബു 14, മജ്മഅ 13, സബ്യ 9, ദഹ്റാന്‍ 8, തബൂക്ക് 8, മഹായില്‍ 7, ദറഇയ 7, ഖോബാര്‍ 6, അല്‍ഖുറയാത് 5, അബഹ 4, ബുറൈദ 4, വാദി അല്‍ഫറഅ 4, ഹാഇല്‍ 4, അല്‍ഖര്‍ജ് 4, അല്‍മജാരിദ 3, റഫ്ഹ 3, ഹുത്ത ബനീ തമീം 3, ദിലം 3, ഖമീസ് മുശൈത് 2, അല്‍ബാഹ 2, ഹഫര്‍ അല്‍ബാത്വിന്‍ 2, അല്‍ഖുവയ്യ 2, അല്‍ഖറഇ 1, ഖറഅ 1, ബല്‍ജുറഷി 1, ഖുലൈസ് 1, മുസൈലിഫ് 1, നജ്റാന് 1, തബര്‍ജല്‍ 1, ജദീദ അറാര്‍ 1, ദുര്‍മ 1, ലൈല 1
മരണസംഖ്യ:മക്ക 104, ജിദ്ദ 69, മദീന 37, റിയാദ് 15, ഹുഫൂഫ് 4, ദമ്മാം 4, അല്‍ഖോബാര്‍ 3, ജുബൈല്‍ 3, ബുറൈദ 2, ജീസാന് 1, ഖത്വീഫ് 1, ഖമീസ് മുശൈത്ത് 1, അല്‍ബദാഇ 1, തബൂക്ക് 1.
