കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മുടങ്ങിയ കേരള സര്‍വകലാശാല ബിരുദ പരീക്ഷകള്‍ മേയ് 21 മുതല്‍ ആരംഭിക്കു. പരീക്ഷാ നടത്തിപ്പിനായി കൂടുതല്‍ സബ്സെന്ററുകള്‍ തുടങ്ങാന്‍ സര്‍വകലാശാല തീരുമാനിച്ചു. അവസാന സെമസ്റ്റര്‍ ബിരുദ പരീക്ഷകളും ചോയസ് ബേസ്ഡ് ക്രെഡിറ്റ് സെമസ്റ്റര്‍ സിസ്റ്റം ആറാം സെമസറ്റര്‍ പരീക്ഷകളും 21 നു തുടങ്ങും. വിദൂര വിദ്യാഭ്യാസം അഞ്ചും ആറൂം സെമസ്റ്റര്‍ ബിരുദ പരീക്ഷകള്‍ 28 മുതലും പഞ്ചരവത്സര എല്‍എല്‍ബി പത്താം സെമസ്റ്റര്‍ പരീക്ഷ ജൂണ്‍ എട്ട് മുതലും നടത്തും. അഞ്ചാം സെമസ്റ്റര്‍ പരീക്ഷ ജൂണ്‍ 16 മുതലും ത്രിവത്സര എല്‍എല്‍ബിയുടെ ആറാം സെമസ്റ്റര്‍ പരീക്ഷ ജൂണ്‍ ഒന്‍പത് മുതലും തുടങ്ങും.
അതേസമയം സംസ്ഥാനത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥിപ്രവേശനം ഉടന്‍ തുടങ്ങാന്‍ വിദ്യാഭ്യാസ വകുപ്പും തീരുമാനിച്ചു. എല്‍പി, യുപി, ഹൈസ്‌കൂള്‍ ക്ലാസുകളിലേക്ക് വിദ്യാര്‍ത്ഥി പ്രവേശനമാണ് തുടങ്ങുക. രണ്ടു ദിവസത്തിനകം മുഖ്യമന്ത്രി ഇതിനുള്ള തീയതി പ്രഖ്യാപിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. ഒന്നാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെ എല്ലാ കുട്ടികള്‍ക്കും ക്ലാസ് കയറ്റം നല്‍കും. ഒന്‍പതാം ക്ലാസില്‍ പൂര്‍ത്തീകരിച്ച പരീക്ഷകളുടെ മൂല്യനിര്‍ണയം നടത്തും.
