റിയാദ്: സൗദി അറേബ്യയില്‍ ആശ്വാസ ദിനമാണിന്ന്. ഒറ്റദിവസം കൊണ്ട് സുഖം പ്രാപിച്ചത് 2520 പേര്. രോഗമുക്തരുടെ എണ്ണം ചികിത്സയിലുള്ളവരുടെ പകുതിയില്‍ കൂടുതലായി.
പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണം കുറഞ്ഞുതുടങ്ങുകയും രോഗമുക്തരാകുന്നവരുടെ എണ്ണം ഉയരുകയും ചെയ്യുന്ന ദിനങ്ങളാണ് ഇനി വരാനിരിക്കുന്നെതന്ന് ആരോഗ്യമന്ത്രാലയം കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു. അതുപോലെ സംഭവിച്ച് തുടങ്ങിയിരിക്കുന്നു. ചൊവ്വാഴ്ച പുതുതായി 1911 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എന്നാല്‍ ഇതേ കാലയളവില്‍ സുഖം പ്രാപിച്ചവരുടെ എണ്ണം 2520. ഇതോടെ രോഗമുക്തരുടെ എണ്ണം 15257 ആയി ഉയര്‍ന്നു.
ചികിത്സയില്‍ കഴിയുന്നത് 27404 പേരാണ്. ഇതിെന്റ പകുതിയില്‍ കൂടുതലായി രോഗമുക്തമായവരുടെ എണ്ണം. രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 42925 ആണ്. ചൊവ്വാഴ്ച ഒമ്ബത് പേരാണ് മരിച്ചത്. രണ്ട് സൗദി പൗരന്മാരും ബാക്കി വിവിധ രാജ്യക്കാരുമാണ്. നാലുപേര്‍ വീതം മക്ക, ജിദ്ദ എന്നിവിടങ്ങളിലും ഒരാള്‍ വാദി ദവാസിറിലുമാണ് മരിച്ചത്. വാദി ദവാസിറില്‍ ഇതാദ്യമായാണ് മരണം രേഖപ്പെടുത്തുന്നത്.
26നും 64നും ഇടയില്‍ പ്രായമുള്ളവരാണ് മരിച്ചത്. ചികിത്സയിലുള്ളവരില്‍ 147 പേര് ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. പുതിയ രോഗികളില്‍ സൗദി പൗരന്മാരുടെ എണ്ണം 31 ശതമാനമാണ്. ബാക്കി വിവിധ രാജ്യക്കാരും. പുതിയ രോഗികളില്‍ 82 ശതമാനം പുരുഷന്മാരും 18 ശതമാനം സ്ത്രീകളുമാണെന്ന് ആരോഗ്യമന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദു അല്‍അലി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ആറ് ശതമാനം കുട്ടികളും രണ്ട് ശതമാനം കൗമാരക്കാരും 92 ശതമാനം മുതിര്‍ന്നവരുമാണ്. രാജ്യത്തെ വിവിധ ലാബുകളിലായി ഇതുവരെ 482,374 കോവിഡ് ടെസ്റ്റുകള്‍ നടന്നു. രോഗം പടര്‍ന്ന രാജ്യത്തെ ചെറുതും വലുതുമായ നഗരങ്ങളുടെ എണ്ണം 122 ആയി. രോഗികളെ കണ്ടെത്താന്‍ ആരോഗ്യ വകുപ്പ് രാജ്യവ്യാപകമായി നടത്തുന്ന ഫീല്‍ഡ് സര്‍വേ 26ാം ദിവസത്തിലേക്ക് കടന്നു. വീടുകളിലും മറ്റ് താമസകേന്ദ്രങ്ങളിലും ചെന്നുള്ള മെഡിക്കല്‍ ടീമിെന്റ പരിശോധനയ്ക്ക് പുറമെ ആളുകളെ ഫോണ്‍ ചെയ്ത് വിളിച്ചു വരുത്തി പരിശോധന നടത്തുന്ന റാണ്ടം ടെസ്റ്റിങ്ങും നടക്കുന്നു. നാലുപേര്‍ വീതം മരിച്ചതോടെ മക്കയില്‍ 110ഉം ജിദ്ദയില്‍ 77ഉം ആയി മരണസംഖ്യ ഉയര്‍ന്നു.
പുതിയ രോഗികള്‍: റിയാദ് 443, മക്ക 407, ജിദ്ദ 306, മദീന 176, ഹുഫൂഫ് 91, ദമ്മാം 78, ഖോബാര്‍ 74, മജ്മഅ 57, ഹദ്ദ 42, ജുബൈല്‍ 33, തബൂക്ക് 27, ദഹ്റാന്‍ 18, ഖറഅ 18, ഹാസം അല്‍ജലാമിദ് 18, ഖത്വീഫ് 17, ബേയ്ഷ് 17, ത്വാഇഫ് 16, ഹാഇല്‍ 16, അല്‍ഖര്‍ജ് 10, നജ്റാന് 5, ഖമീസ് മുശൈത് 4, വാദി ദവാസിറ 4, സഫ്വ 3, ഹുത്ത ബനീ തമീം 3, അല്‍ദിലം 3, ദറഇയ 3, മഹായില്‍ 2, ബീഷ 2, ഹഫര്‍ അല്‍ബാത്വിന്‍ 2, ഖുന്‍ഫുദ 2, ലൈല 2, അബ്ഖൈഖ് 2, ബുറൈദ 1, ഉഖ്ലത് സുഖൈര്‍ 1, സബ്ത് അല്‍അലായ 1, റാബിഗ് 1, മുസൈലിഫ് 1, നമിറ 1, സകാക 1, അല്‍ഖുറയാത് 1, താദിഖ് 1, ശഖ്റ 1, ഹുറൈംല 1
മരണസംഖ്യ: മക്ക 110, ജിദ്ദ 77, മദീന 39, റിയാദ് 15, ഹുഫൂഫ് 4, ദമ്മാം 4, അല്‍ഖോബാര്‍ 3, ജുബൈല്‍ 3, ബുറൈദ 2, ജീസാന് 1, ഖത്വീഫ് 1, ഖമീസ് മുശൈത്ത് 1, അല്‍ബദാഇ 1, തബൂക്ക് 1, ത്വാഇഫ് 1, വാദി ദവാസിര്‍
