വാഹന ഉടമകള്‍ക്ക് ആശ്വാസം

കൊച്ചി: സംസ്ഥാനത്തെ സീസല്‍ വാഹന ഉടമകള്‍ക്ക് കോടതിയുടെ ആശ്വാസം. കേരളത്തിലെ പ്രധാന നഗരങ്ങളില്‍ പത്തുവര്‍ഷത്തിലേറെ പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ ഹരിത ട്രൈബ്യൂണലിന്റെ വിധി കേരള ഹൈക്കോടതി സ്‌റ്റേ ചെയ്തു. കെ.എസ്.ആര്‍.ടി.സി. ഫയല്‍ ചെയ്ത ഹരജിയിലാണ് സ്റ്റേ ഉത്തരവ്.
2000 സി.സി.ക്ക് മുകളിലുള്ള വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ ഉത്തരവ് ഹൈക്കോടതി നേരത്തെ സ്‌റ്റേ ചെയ്തിരുന്നു. തുടര്‍ന്നാണ് പത്തുവര്‍ഷം പഴക്കമുള്ള വാഹനങ്ങളിലുള്ള നിരോധനത്തിനും സ്‌റ്റേ ഏര്‍പ്പെടുത്തിയത്.
ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ് സാമാന്യനീതിയുടെ ലംഘനമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. കണക്കുകള്‍ പരിശോധിച്ച ശേഷമാണ് നിരോധനമെന്ന ട്രൈബ്യൂണല്‍ വാദം കോടതി തള്ളി. വാഹന ഉടമകള്‍ക്ക് സാവകാശം നല്‍കിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *