തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന് ബാര്‍ മുതലാളിമാരുമായി ധാരണയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ബാര്‍ മുതലാളിമാരില്‍നിന്ന് സര്‍ക്കാര്‍ പണം പിരിയ്ക്കുന്നെന്നും അബ്കാരി നിയമത്തിലെ നിയമഭേദഗതി അഴിമതിക്ക് കളമൊരുക്കാനാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സംസ്ഥാനത്ത് മദ്യത്തിന് ഓണ്‍ലൈന്‍ സൗകര്യം ഏര്‍പ്പെടുത്തിയതിന് പിന്നില്‍ വലിയ അഴിമതിയുണ്ട്. കോവിഡിന്റെ മറവില്‍ ചില്ലറ മദ്യവില്പന സ്വകാര്യമേഖലക്ക് തീറെഴുതി കൊടുക്കാനാണ് സര്‍ക്കാര്‍ ഭേദഗതി കൊണ്ടുവന്നതെന്നും ഈ നടപടി റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മദ്യം ഓണ്‍ലൈനായി നല്‍കാനായി സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ളതിനേക്കാള്‍ മൂന്നിരട്ടി സ്വകാര്യ ഔട്ട്ലെറ്റുകളാണ് സര്‍ക്കാര്‍ അനുവദിക്കുന്നത്. ബാറുടമകളുമായി ധാരണയായാണ് കേരള ഖജനാവിന് വന്‍നഷ്ടം ഉണ്ടാകുന്ന ഇത്തരമൊരു നടപടിയിലേക്ക് സര്‍ക്കാര്‍ നീങ്ങിയതെന്നും അദ്ദേഹം വ്യക്തമാക്കി.
