മാനന്തവാടി: വയനാട്ടില്‍ ഒരു പൊലിസുകാരന് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ജില്ലയില്‍ കൊവിഡ് ബാധിച്ച പൊലിസുകാരുടെ എണ്ണം മൂന്നായി. മാനന്തവാടി സ്റ്റേഷനിലെ 24 പേരുടെ സ്രവം പരിശോധനക്കയച്ചതിലാണ് മൂന്ന് പേരുടെ ഫലം പോസിറ്റീവായത്.
കൂടുതല്‍ പൊലിസുകാര്‍ നിരീക്ഷണത്തിലായതോടെ മാനന്തവാടി പൊലിസ് സ്റ്റേഷന്റെ പ്രവര്‍ത്തനം മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റി.മെയ് 2ന് ചെന്നൈയിലെ കോയമ്ബേട് മാര്‍ക്കറ്റില്‍ നിന്നെത്തി രോഗ ബാധിതനായ ലോറി ഡ്രൈവറില്‍ നിന്നുള്ള സമ്ബര്‍ക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ച യുവാവില്‍ നിന്നാണ് മാനന്തവാടി പൊലിസ് സ്റ്റേഷനിലെ പൊലിസുകാര്‍ക്ക് രോഗബാധയുണ്ടായത്. അതേ സമയം യുവാവിന്റെ റൂട്ട്മാപ്പ് പോലും ഇപ്പോഴും പൂര്‍ണ്ണമായി തയ്യാറാക്കിയിട്ടില്ല.
മാനന്തവാടി പൊലിസ് സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന 24 പൊലിസുകാരടക്കം 50ഓളം പൊലിസുകാര്‍ നിലവില്‍ നിരീക്ഷണത്തിലാണ്. ജില്ലാ പൊലിസ് മേധാവി, മാന്തവാടി ഡിവൈഎസ്പി, സുല്‍ത്താന്‍ ബത്തേരി സിഐ , രണ്ട് എസ്‌ഐമാര്‍ തുടങ്ങിയവരും നിരീക്ഷണത്തിലാണ്. എംഎല്‍എമാര്‍ ഉള്‍പ്പെടെ ജനപ്രതിനിധികള്‍ പങ്കെടുക്കുന്ന അവലോകന യോഗങ്ങളും ഇനി നടക്കില്ല. മാനന്തവാടി പൊലിസ് സ്റ്റേഷനിലേക്ക് പരാതി നല്‍കാനെത്തെരുതെന്നാണ് പൊതുജനങ്ങള്‍ക്കുള്ള നിര്‍ദേശം
