കോഴിക്കോട് ജില്ലയിലെ ഇറച്ചിവില വിവരപ്പട്ടിക പ്രഖ്യാപിച്ചു

കോഴിക്കോട് ജില്ലയിലെ ഇറച്ചിവില വിവരപ്പട്ടിക ജില്ലാഭരണകൂടം പ്രഖ്യാപിച്ചു. കോഴിയിറച്ചി വില കിലോക്ക് 180 ആയി നിശ്ചയിച്ചു. കൂടിയ വിലയില്‍ വില്‍ക്കാന്‍ പാടില്ലെന്ന് ഡെപ്യൂട്ടി കലക്ടര്‍ വ്യക്തമാക്കി. കോഴിയിറച്ചിവില കുതിച്ചുയര്‍ന്നതിനെ തുടര്‍ന്നാണ് ജില്ലാഭരണകൂടത്തിന്‍റെ ഇടപെടല്‍. കോഴിഇറച്ചിക്ക് പുറമെ മൂരി, പോത്ത് എന്നിവയുടെ വില വിവരവും ജില്ലാഭരണകൂടം പ്രഖ്യാപിച്ചിട്ടുണ്ട്. മൂരിയുടെ വില കിലോക്ക് 290ഉം പോത്തിന് കിലോക്ക് 300 രൂപയുമാണ് വില നിശ്ചയിച്ചിരിക്കുന്നത്. പരാതിയുണ്ടെങ്കില്‍ അറിയിക്കാനുള്ള നമ്ബറും ജില്ലാഭരണകൂടം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *