തിരുവനന്തപുരം : സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ കനത്ത മഴ അടുത്ത അഞ്ച് ദിവസം തുടരാന്‍ സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. വിവിധ ജില്ലകളില്‍ മെയ് 19 വരെ യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 mm മുതല്‍ 115.5 mm വരെ മഴ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടത്.
2020 മെയ് 15 മുതല്‍ മെയ് 19 വരെ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ചില നേരങ്ങളില്‍ പൊടുന്നനെ വീശിയടിക്കുന്ന കാറ്റിനും സാധ്യതയുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുക. കേരളത്തില്‍ ഇപ്പോള്‍ ലഭിക്കുന്ന മഴയോടനുബന്ധിച്ച് ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത ഉണ്ട് (ചില സമയങ്ങളില്‍ രാത്രി വൈകിയും ഇത് തുടര്‍ന്നേക്കാം) എന്ന് അറിയിപ്പില്‍ പറയുന്നു.
യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ച ജില്ലകള്‍ ചുവടെ
2020 മെയ് 15 : ആലപ്പുഴ,കോട്ടയം,ഇടുക്കി
2020 മെയ് 16: എറണാകുളം ,ഇടുക്കി ,തൃശ്ശൂര്‍
2020 മെയ് 17: ആലപ്പുഴ, എറണാകുളം ,ഇടുക്കി ,തൃശ്ശൂര്‍
2020 മെയ് 18: ആലപ്പുഴ,കോട്ടയം, എറണാകുളം ,ഇടുക്കി ,തൃശ്ശൂര്‍
2020 മെയ് 19:ഇടുക്കി
