കോ​വി​ഡ് പാ​ഠം പ​ഠി​പ്പി​ച്ചു, പ്ര​തി​സ​ന്ധി​യെ ഇ​ന്ത്യ അ​വ​സ​ര​മാ​യി മാ​റ്റും: പ്ര​ധാ​ന​മ​ന്ത്രി

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് പ്ര​തി​സ​ന്ധി​യെ ഇ​ന്ത്യ അ​വ​സ​ര​മാ​യി മാ​റ്റു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ക​ല്‍​ക്ക​രി ഖ​നി​ക​ളു​ടെ ലേ​ല​ത്തി​ന് തു​ട​ക്കം കു​റി​ച്ചു​കൊ​ണ്ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഡ​ല്‍​ഹി​യി​ല്‍ വീ​ഡി​യോ കോ​ണ്‍​ഫ്ര​ന്‍​സ് വ​ഴി​യാ​ണു പ്ര​ധാ​ന​മ​ന്ത്രി ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച​ത്.

സ്വ​യം പ​ര്യാ​പ്ത ഇ​ന്ത്യ​യെ​ന്ന ല​ക്ഷ്യ​ത്തി​ലേ​ക്കു​ള്ള നി​ര്‍​ണാ​യ​ക ന​ട​പ​ടി​യാ​ണു ക​ല്‍​ക്ക​രി​യെ സ്വ​കാ​ര്യ മേ​ഖ​ല​യ്ക്ക് തു​റ​ന്നു​കൊ​ടു​ക്കു​ന്ന​തെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. സ്വ​യം​പ​ര്യാ​പ്ത കൈ​വ​രി​ക്കേ​ണ്ട​തി​ന്‍റെ വ​ലി​യ പാ​ഠ​മാ​ണ് കോ​വി​ഡ് ഇ​ന്ത്യ​യെ പ​ഠി​പ്പി​ച്ച​ത്. പ്ര​തി​സ​ന്ധി​ക​ളെ അ​വ​സ​ര​മാ​ക്കി മാ​റ്റും. ഇ​റ​ക്കു​മ​തി ഉ​ല്‍​പ​ന്ന​ങ്ങ​ളെ ആ​ശ്ര​യി​ക്കു​ന്ന​ത് കു​റ​ച്ചു​കൊ​ണ്ടു​വ​രു​മെ​ന്നും ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ ക​യ​റ്റു​മ​തി രാ​ജ്യ​മാ​ക്കി ഇ​ന്ത്യ​യെ മാ​റ്റു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

കൊ​റോ​ണ വൈ​റ​സ് മൂ​ല​മു​ള്ള സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യെ മ​റി ക​ട​ക്കാ​നാ​യി സ​ര്‍​ക്കാ​ര്‍ വി​ഭാ​വ​നം ചെ​യ്ത ആ​ത്മ നി​ര്‍​ഭ​ര്‍ ഭാ​ര​ത് ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് ക​ല്‍​ക്ക​രി ഖ​നി​ക​ള്‍ ലേ​ലം ചെ​യ്യു​ന്ന​ത്. 41 ക​ല്‍​ക്ക​രി ഖ​നി​ക​ളാ​ണ് ആ​കെ ലേ​ലം ചെ​യ്യു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *