തിരുവനന്തപുരം: പ്രവാസികളുടെ വരവ് മുടക്കാന്‍ സര്‍ക്കാര്‍ ഗവേഷണം നടത്തുകയാണെന്ന് ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ പ്രവാസികളോട് ക്രൂരത കാട്ടുന്നുവെന്നും പ്രവാസികളോടുള്ള സര്‍ക്കാരിന്റെ നിലപാട് മനുഷ്യത്വരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
പ്രവാസി മലയാളികളോട് സര്‍ക്കാര്‍ എന്തിനാണ് വിവേചനം കാണിക്കുന്നതെന്ന് മനസിലാകുന്നില്ല. പ്രവാസികളുടെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചതും നിഷേധാര്‍ഹമായ നടപടിയാണെന്നും അദ്ദേഹം ആരോപണം ഉന്നയിച്ചു.
നാട്ടിലേക്ക് മടങ്ങേണ്ട പ്രവാസികള്‍ റാപ്പിഡ് ടെസ്റ്റ് നടത്തിയാല്‍ മതിയെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ ഖത്തര്‍, സൗദി അറേബ്യ, ഒമാന്‍, കുവൈറ്റ് തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളില്‍ റാപ്പിഡ് ടെസ്റ്റിന് സൗകര്യമില്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
