നെടുമ്പാശ്ശേരിയിലേയ്ക്ക് കെ.എസ്.ആര്‍.ടി.സി

മലപ്പുറം ഹജ് തീര്‍ഥാടനം സുഗമമാക്കുന്ന ഈ വര്‍ഷവും ഓഗസ്റ്റ് 21 മുതല്‍ സെപ്റ്റംബര്‍ അഞ്ച് വരെ കോഴിക്കോട്, മലപ്പുറം, തലശ്ശേരി യൂനിറ്റുകളില്‍ നിന്നും കെ.എസ്.ആര്‍.ടി.സി സ്‌പെഷല്‍ സര്‍വീസുകള്‍ തുടങ്ങുമെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയിച്ചു. കോഴിക്കോട് നിന്നും രാവിലെ 9.30നും 9.45നും നെടുമ്പാശ്ശേരി എയര്‍ പോര്‍ട്ടിലേക്ക് എ.സി ലോ ഫ്‌ളോര്‍ സര്‍വീസും മലപ്പുറത്ത് നിന്നും രാവിലെ 9.30നും 11.30നും കോട്ടക്കല്‍ – തൃശൂര്‍-നെടുമ്പാശ്ശേരിയിലേക്കും സര്‍വീസ് നടത്തും. തലശ്ശേരി യൂനിറ്റില്‍ നിന്നും പാനൂര്‍ വഴി കോഴിക്കോട് രാവിലെ എത്തുന്ന വിധം അഡീഷനല്‍ സര്‍വീസും തുടങ്ങും. കൂടാതെ രാവിലെ 8.15ന് കോഴിക്കോട് നിന്നും കാസര്‍ഗോഡേക്കും പൊന്നാനിയില്‍ നിന്നും നെടുമ്പാശ്ശേരിയിലേക്കും അഡീഷനല്‍ സര്‍വീസ് തുടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *