അസം: അസമിലെ കൊക്രജാറിലെ മാര്‍ക്കറ്റിലുണ്ടായ ഭീകരാക്രമണത്തില്‍ 12 മരണം. ഭീകരരില്‍ ഒരാളെ സൈന്യം വധിച്ചു. ഭീകരരും സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്. 12 തദ്ദേശീയരാണ് കൊല്ലപ്പെട്ടത് 25 ഓളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ബോഡോലാന്റ് ടെറിട്ടോറിയല്‍ കൗണ്‍സില്‍ എന്ന സ്വയംഭരണ പ്രദേശത്താണ് ആക്രമണമുണ്ടായത്. നിരോധിത സംഘടനയായ നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്റിന്റെ അംഗങ്ങളാണ് ആക്രമത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. കൊക്രജാര്‍ നഗരത്തില്‍ നിന്ന് നാലുകിലോമീറ്റര്‍ അകലെയാണ് ഈ മാര്‍ക്കറ്റ്. ഭീകാരാക്രമണം സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗത്തിന് വിവരംലഭിച്ചിരുന്നതായാണ് സൂചന പ്രധാനമന്ത്രി നരേന്ദ്ര മോഡി അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോണോവോളുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ തേടി.
