കോട്ടയം : മുണ്ടക്കയത്ത് പെണ്‍കുട്ടികള്‍ ആറ്റില്‍ ചാടി മരിക്കാന്‍ ശ്രമിച്ചതിനു പിന്നില്‍ ലൈംഗികപീഡനമാണെന്ന് പോലീസിന്റെ കണ്ടെത്തല്‍.തുടര്‍ന്ന് പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ മുണ്ടക്കയം സ്വദേശികളായ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മഹേഷ്, അനന്തു, രാഹുല്‍രാജ് എന്നിവരെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം 15 വയസുള്ള രണ്ടു പെണ്‍കുട്ടികള്‍ മണിമലയാറ്റില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.ഇവരെ ചോദ്യം ചെയ്തപ്പോഴാണ് പീഡനവിവരം പുറത്തു പറഞ്ഞത്.ശേഷം, പെണ്‍കുട്ടികള്‍ നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രതികളെ പിടികൂടുന്നതിന് പോലീസിനെ സഹായിച്ചത് പെണ്‍കുട്ടികളുടെ മൊബൈല്‍ ഫോണാണ്.മൊബൈല്‍ഫോണ്‍ പരിശോധനയില്‍ പീഡനം നടന്നതായി പോലീസ് കണ്ടെത്തുകയായിരുന്നു.കഴിഞ്ഞ ഒരു വര്‍ഷമായി പ്രതികള്‍ പലയിടത്തും കൊണ്ടു പോയി പെണ്‍കുട്ടികളെ പീഡിപ്പിച്ചെന്നാണ് പോലീസിന് ലഭിച്ചിട്ടുള്ള വിവരങ്ങള്‍ സൂചിപ്പിക്കുന്നത്.പ്രതികളുടെ കൂട്ടത്തിലെ നാലാമത്തെയാള്ക്ക് വേണ്ടിയുള്ള തിരച്ചില്‍ പോലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
