എ സി ഷണ്‍മുഖ ദാസിന്റെ ജീവിതം പുതു തലമുറക്ക് മാതൃക

മലപ്പുറം : പൊതു പ്രവര്‍ത്തന രംഗത്ത് വേറിട്ട വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു എ സി ഷണ്‍മുഖദാസ് എന്നും അദ്ദേഹത്തിന്റെ ആദര്‍ശത്തിലധിഷ്ഠിതമായ ജീവിതം പുതു തലമുറക്ക് മാതൃകയാണെന്നും  എന്‍ സി പി സംസ്ഥാന നിര്‍വാഹക സമിതി അംഗവും ജില്ലാ വൈസ് പ്രസിഡന്റുമായ കെ പി രാമനാഥന്‍ അഭിപ്രായപ്പെട്ടു. മുന്‍ ആരോഗ്യ വകുപ്പ് മന്ത്രിയും എന്‍ സി പി സംസ്ഥാന പ്രസിഡന്റുമായിരുന്ന എ സി ഷണ്‍മുഖദാസിന്റെ ഏഴാം ചരമ വാര്‍ഷികത്തോട് അനുബന്ധിച്ച് മലപ്പുറത്ത് നടത്തിയ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  യോഗത്തില്‍ ജില്ലാ സെക്രട്ടറി എം സി ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വി പി രാധാകൃഷ്ണന്‍ ഷണ്‍മുഖദാസ് അനുസ്മരണ പ്രഭാഷണം നടത്തി. പി. പ്രേമദാസ്, അലി അക്ബര്‍, ടി കെ സുന്ദരന്‍ എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *