ന്യൂഡല്‍ഹി: കോവിഡ് രോഗികളുടെ എണ്ണത്തില്‍ റഷ്യയെ മറികടന്ന് ഇന്ത്യ മൂന്നാമതെത്തിയതിന് പിന്നാലെ രാജ്യത്തെ പ്രതിരോധ പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കോവിഡ് 19, നോട്ട്നിരോധനം, ജി.എസ്.ടി നടപ്പാക്കല്‍ എന്നിവയിലെ പരാജയം അമേരിക്കയിലെ ഹാര്‍വാര്‍ഡ് ബിസിനസ് സ്കൂളില്‍ ഭാവിയില്‍ പഠന വിഷയമാക്കാമെന്നായിരുന്നു രാഹുലിെന്റ വിമര്‍ശനം. രാജ്യം കോവിഡിനെ എങ്ങനെയാണ് പ്രതിരോധിക്കാന്‍ പോകുന്നതെന്ന് സംബന്ധിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗങ്ങളും രാഹുല്‍ പരിഹാസരൂപേണ ട്വിറ്ററില്‍ നല്‍കിയിട്ടുണ്ട്.
