ബ്ലാക്ക് മെയിലിംഗ് കേസ്: സോഫിയയുടെ മുന്‍കൂര്‍ ജാമ്യ ഹരജി ഇന്ന് പരിഗണിക്കും

കൊച്ചി : നടി ഷംന കാസിമിനെ ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച കേസില്‍ ഏഴാം പ്രതി ഷെരീഫിന്റെ ഭാര്യ സോഫിയ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹരജി ഹെക്കോടതി ഇന്ന് പരിഗണിക്കും. പ്രതികള്‍ക്കെതിരെ മൊഴി നല്‍കിയില്ലെങ്കില്‍ കേസില്‍ പ്രതി ചേര്‍ക്കുമെന്ന് പോലീസ് ഭീഷണിപ്പെടുത്തുന്നതായി പറഞ്ഞാണ് ഹരജി നല്‍കിയിരിക്കുന്നത്.

അന്വേഷണവുമായി സഹകരിക്കാന്‍ തയാറാണെന്നും ഷെരീഫിന്റെ ഹരജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഷംന കാസിമിന്റെ വരന്റെ മാതാവ് സുഹറ എന്ന വ്യാജ പേരില്‍ ഫോണ്‍ വിളിച്ച കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സോഫിയക്ക് പാലീസ് നോട്ടീസ് നല്‍കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *