മലപ്പുറം-പൊന്നാനി മേഖലയിലെ കോവിഡ് രോഗവ്യാപനം മലപ്പുറം ജില്ലയുടെ മറ്റുഭാഗങ്ങളിലേക്കും പരക്കുന്നത് തടയാന്‍ നടപടികളെടുക്കുമെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണ്‍ പറഞ്ഞു. കോവിഡ് വ്യാപനം വിലയിരുത്താന്‍ ചേര്‍ന്ന പ്രത്യേക യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊന്നാനിയിലെ സ്ഥിതിഗതികള്‍ ഗൗരവമാണ്. പരിശോധനകളില്‍ പോസിറ്റീവ് ഫലങ്ങള്‍ കൂടുന്നു. മലപ്പുറം ജില്ലയില്‍ അരലക്ഷത്തോളം പ്രവാസികള്‍ എത്തിയെങ്കിലും രോഗവ്യാപനം കാര്യമായി ഉണ്ടായിരുന്നില്ല. എന്നാല്‍ പൊന്നാനിയില്‍ സമ്പര്‍ക്കത്തിലൂടെയുള്ള വ്യാപനം കൂടുകയാണ്.
മഞ്ചേരി മെഡിക്കല്‍ കോളേജില്‍ സൗകര്യങ്ങള്‍ കുറയുന്ന സാഹചര്യത്തില്‍ കൂടുതല്‍ പ്രത്യേക കോവിഡ് ആശുപത്രികള്‍ സജ്ജീകരിക്കും. പെരിന്തല്‍മണ്ണ ഇ.എം.എസ്. ഹോസ്പിറ്റല്‍, എം.ഇ.എസ്. ആശുപത്രി എന്നിവിടങ്ങളില്‍ കോവിഡ് ചികില്‍സാ സംവിധാനങ്ങളൊരുക്കും. മറ്റ് സ്വകാര്യ ആശുപത്രികളുമായി ചര്‍ച്ച ചെയ്ത് സംവിധാനമൊരുക്കും. ഇത്തരം ആശുപത്രികളിലെ ചികില്‍സ ആരോഗ്യ വകുപ്പ് നിരീക്ഷിക്കും. ലാബ് സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും. ആംബുലന്‍സുകളുടെ എണ്ണം വര്‍ധിപ്പിക്കേണ്ടതുണ്ട്. നൂറ് ആംബുസന്‍സുകള്‍ സര്‍വ്വീസ് നടത്തും.
ടെസ്റ്റിംഗ് സെന്ററുകളുടെ എണ്ണം വര്‍ധിപ്പിക്കും. അതിഥി തൊഴിലാളികള്‍ക്കും ഡ്രൈവര്‍മാര്‍ക്കും ക്വാറന്റൈന്‍ സംവിധാനങ്ങള്‍ വര്‍ധിപ്പിക്കും. ജനങ്ങള്‍ കൂട്ടത്തോടെ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് സ്പീക്കര്‍ അഭ്യര്‍ത്ഥിച്ചു.
