തൃത്താല: പറയിപ്പെറ്റ പന്തിരുകുലത്തിലെ സന്തതിയായ പാക്കനാരുടെ ഈരാറ്റിങ്ങല്‍ കോളനിയിലെ കാരണവര്‍ ശ്രീകണ്ഠന്‍ (83) അന്തരിച്ചു. തൃത്താല കുമ്മട്ടിക്കാവില്‍ നടന്നു വരാറുള്ള പാക്കനാര്‍ തോറ്റത്തിന്റെ പ്രധാനസൂക്ഷിപ്പുകാരില്‍ ഒരാളായിരുന്നു. മുന്‍ഗാമികളില്‍ നിന്ന് വാമൊഴിയായി സിദ്ധിച്ച പാക്കനാര്‍ തോറ്റം കുമ്മട്ടിക്കാവ് പൂരത്തിന് അവതരിപ്പിച്ചിരുന്നത് ശ്രീകണ്ഠനാണ്. പൂരത്തിന് അവതരിപ്പിക്കുന്ന അപൂര്‍വ്വമായ വേഷവിധാനങ്ങളുടെ അചാരത്തെ കുറിച്ചും ചമയങ്ങളെ കുറിച്ചും ആഴത്തില്‍ അറിവുണ്ടായിരുന്നു. തൃത്താലയിലെ പാക്കനാരുടെ പിന്‍മുറക്കാരില്‍ മുതിര്‍ന്നയാളാണ്.
ഭാര്യ: കാളി. മക്കള്‍: ലീല, കാര്‍ത്യായനി,വേലായുധന്‍,അച്ചുതന്‍,സരോജിനി,ജിഷ,ദിവ്യ.മരുമക്കള്‍:കുഞ്ഞുമോന്‍,കുമാരന്‍,സീന,റീന,സുരേഷ്,നിഖില്‍.അന്ത്യകര്‍മ്മങ്ങള്‍ ഈരാറ്റിങ്ങല്‍ തറവാട് സ്്മശാനത്തില്‍ നടന്നു.
