തിരുവനന്തപുരം: കോവിഡ് ബാധിച്ച് സംസ്ഥാനത്ത് രണ്ട് പേര്‍ കൂടി മരിച്ചു. കൊല്ലം സ്വദേശി ത്യാഗരാജന്‍, കണ്ണൂര്‍ സ്വദേശി ആയിഷ എന്നിവരാണ് മരിച്ചത്. സംസ്ഥാനത്ത് ഇന്ന് 449 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇവരില്‍ 140 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. 64 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുമെത്തി. 144 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം പകര്‍ന്നത്. 18 പേരുടെ ഉറവിടം വ്യക്തമല്ല.
ആലപ്പുഴ – 119 തിരുവനന്തപുരം – 63 പത്തനംതിട്ട – 47 മലപ്പുറം – 47 പാലക്കാട് – 19 എറണാകുളം – 15 തൃശൂര്‍ – 9 കണ്ണൂര്‍ – 44 കൊല്ലം – 33 കാസറഗോഡ് – 9 കോഴിക്കോട് – 16 കോട്ടയം – 10 വയനാട് – 14 ഇടുക്കി – 4 എന്നിങ്ങനെയാണ് വിവിധ ജില്ലകളില്‍ രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്. രോഗബാധിതരായി ചികിത്സയിലായിരുന്ന 162 പേര്‍ രോഗമുക്തരായി. മലപ്പുറം – 28 പാലക്കാട് – 25 കണ്ണൂര്‍ – 20 വയനാട് – 16 തൃശൂര്‍ – 14 കോട്ടയം – 12 എറണാകുളം – 12 കൊല്ലം – 10 കോഴിക്കോട് – 8 ആലപ്പുഴ – 7 കാസര്‍ഗോഡ് – 5 തിരുവനന്തപുരം – 3 പത്തനംതിട്ട – 2എന്നിങ്ങനെയാണ് ഫലം നെഗറ്റീവായത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 180,594പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4376 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 713 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംസ്ഥാനത്ത് ആകെ 223 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.
