കെ എ പി പാസിങ്ങ് ഔട്ട് പരേഡ്

കണ്ണൂര്‍ മാങ്ങാട്ടുപറമ്പ് കെ എ പി നാലാം ബറ്റാലിയന്‍ പുതിയ ബാച്ചിന്റെ പാസിങ്ങ് ഔട്ട് പരേഡ് നാളെ (ആഗസ്ത് 7) നടക്കും. രാവിലെ എട്ട് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ പരേഡില്‍ സല്യൂട്ട് സ്വീകരിക്കും. സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബഹ്‌റ, എ ഡി ജി പി(ആംഡ് ബറ്റാലിയന്‍) നിഥിന്‍ അഗര്‍വാള്‍ എന്നിവര്‍ സന്നിഹിതരായിരിക്കും. 2015 സപ്തംബര്‍ മാസം പരിശീലനം ആരംഭിച്ച് ഇപ്പോള്‍ പാസിങ്ങ് ഔട്ട് ചെയ്യുന്ന പൊലീസുകാരില്‍ (കെ എ പി 4275, എം എസ് പി250) ഒരു എം ടെക് ബിരുദധാരിയും, 61 പേര്‍ ബിരുദാനന്തര ബിരുദധാരികളും, 2 പേര്‍ നിയമ ബിരുദധാരികളും, 18 ബി എഡ് ധാരികളും, 8 ബി ടെക് ധാരികളും, 184 പേര്‍ ബിരുദധാരികളും, 75 പേര്‍ ടെക്‌നിക്കല്‍ യോഗ്യതയുളളവരുമാണ്. 176 പേര്‍ പ്ലസ്ടു, എസ് എസ് എല്‍ സി വിദ്യാഭ്യാസ യോഗ്യതയുളളവരാണ്. വിവിധ മേഖലകളില്‍ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായവര്‍: ബെസ്റ്റ് ഷൂട്ടര്‍: അജിത്ത്, ബെസ്റ്റ് ഇന്‍ഡോര്‍: വിനീഷ് എം സി, ബെസ്റ്റ് ഔട്ട് ഡോര്‍: റമീസ് വി പി, ബെസ്റ്റ് ഓള്‍റൗണ്ടര്‍: (വിനോദ് സ്മാരക ഓള്‍റൗണ്ടര്‍ ട്രോഫി)വിനീഷ് എം സി, (എം എസ് പി) ബെസ്റ്റ് ഷൂട്ടര്‍: അജയ് കൃഷ്ണന്‍ വി പി, ബെസ്റ്റ് ഇന്‍ഡോര്‍: ബറുല്‍ ജമാല്‍ പി, ബെസ്റ്റ് ഔട്ട് ഡോര്‍: ഷിജു ടി കെ, ബെസ്റ്റ് ഓള്‍റൗണ്ടര്‍: ബദറുല്‍ ജമാല്‍

Leave a Reply

Your email address will not be published. Required fields are marked *