സൗരവ് ഗാംഗുലി ക്വാറന്റൈനില്‍

കൊല്‍ക്കത്ത: ബി.സി.സി.ഐ. പ്രസിഡന്റും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം കാപ്റ്റനുമായ സൗരവ് ഗാംഗുലി കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ക്വാറന്റൈനില്‍ പ്രവേശിച്ചു. അദ്ദേഹത്തിന്റെ സഹോദരനും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറിയമായ സ്‌നേഹാശിഷ് ഗാംഗുലിക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് സൗരവ് ക്വാറന്റൈനിലായത്. ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് അവിഷേക് ഡാല്‍മിയയും ക്വാറന്റൈനിലാണ്.സഹോദരന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് സൗരവ് ഗാംഗുലി മാധ്യമങ്ങളോട് പറഞ്ഞു.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സൗരവ് കൊല്‍ക്കത്തയിലെ വീടിനടുത്തുള്ള പ്രത്യേക ഓഫീസില്‍ ഇരുന്നാണ് ഔദ്യോഗിക ജോലികള്‍ നിര്‍വ്വഹിച്ചിരുന്നത്. ബംഗാളി ടെലിവിഷന്‍ ചാനലില്‍ അദ്ദേഹത്തിന്റെ ദാദാഗിരി അണ്‍ലിമിറ്റഡ് എന്ന ഷോ നിര്‍ത്തിവെച്ചിരിക്കുകയാണ്. ചാനല്‍ ഓഫീസ് ഉള്‍പ്പെടുന്ന മേഖല കണ്ടയ്‌മെന്റ് സോണിലായതിനാല്‍ ഷൂട്ടിംഗ് നടക്കുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *