മലപ്പുറം: മലപ്പുറം നഗരസഭ രണ്ടര കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന വനിത ഹോസ്റ്റലിന് (പ്രോജ്വല ഷീ സ്റ്റേ ) തറക്കല്ലിട്ടു. കേന്ദ്ര സര്‍ക്കാറിന്റെ മിനിസ്റ്റര്‍ ഓഫ് വുമണ്‍ ആന്റ് ചൈല്‍ഡ് ഡവലപ്പ്‌മെന്റിന്റെ ധനസഹായത്തോടെ കാവുങ്ങല്‍ നെച്ചിക്കുറ്റിയിലാണ് ഹോസ്റ്റല്‍ നിര്‍മ്മിക്കുന്നത്.
നഗരസഭ ചെയര്‍ പേഴ്‌സണ്‍ സി എച്ച് ജമീല ടീച്ചര്‍ തറക്കല്ലിടല്‍ കര്‍മ്മം നിര്‍വഹിച്ചു. വൈസ് ചെയര്‍മാന്‍ പെരുമ്പള്ളി സൈദ് അധ്യക്ഷത വഹിച്ചു.സ്ഥിരം സമിതി അധ്യക്ഷരായ മറിയുമ്മ ശരീഫ്, ഫസീന കുഞ്ഞി മുഹമ്മദ്, കൗണ്‍സിലര്‍മാരായ ഹാരിസ് ആമിയന്‍, കെ വി ശശി മസ്റ്റ്‌റര്‍,കെ കെ മുസ്തഫ, ഹംസ കുന്നത്തൊടി , കെ സിദ്ദീഖ്, കെ വിനോദ്, യുപി മജീദ്, അഡ്വ റിനിഷ റഫീഖ്, പാര്‍വതി ക്കുട്ടി ടീച്ചര്‍, ബുഷ്‌റ സക്കീര്‍ , ടിടി സൈനബ, സുനിത ചെമ്പ്രേരി , സെക്രട്ടരി കെ ബാലസുബ്രമണ്യന്‍, കോ ഓര്‍ഡിനേറ്റര്‍ സി എ റസാഖ് മാസ്റ്റര്‍, ശ്രീജിത്ത്, ഓവര്‍സിയര്‍മാരായ കൃഷ്ണന്‍ കുട്ടി, സല്‍മാന്‍ പങ്കെടുത്തു.
മൂന്നു നിലകളിലായി 16792 സ്‌ക്വയര്‍ ഫീറ്റ് വരുന്ന കെട്ടിട്ടത്തില്‍ ഗ്രൗണ്ട് ഫ്‌ലോറില്‍ മുപ്പത് പേര്‍ക്ക് താമസിക്കാവുന്ന ഡോര്‍ മെറ്ററികള്‍, മീറ്റിംഗ് ഹാള്‍ ,ഡൈനിംഗ് ഹാള്‍, കിച്ചണ്‍, വര്‍ക്ക് ഏരിയ എന്നിവയും ഒന്നാം നിലയില്‍ 40 പേര്‍ക്കും രണ്ടാം നിലയില്‍ മുപ്പത് പേര്‍ക്കും താമസിക്കാനുള്ള ഡോര്‍ മെറ്ററിയുമുണ്ടാവും.
നിര്‍മ്മാണം പൂര്‍ത്തിയാവുന്നതോടെ പി.എസ്.സി അടക്കമുള്ള മത്സര പരീക്ഷകള്‍ക്ക് വരുന്നവര്‍ക്ക് ഒരു ദിവസ താമസത്തിനും സൗകര്യമുണ്ടാവും.
